BREAKING NEWSKERALALATEST

പാലക്കാട് അനസ് കൊലപാതകം; പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: അനസ് കൊലപാതകത്തില്‍ രണ്ട് പ്രതികളും അറസ്റ്റില്‍. മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖിന്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം.
വിക്ടോറിയ കോളജിന് മുന്നില്‍വെച്ച് അനസിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍, പ്രതി ഫിറോസിന്റെ സഹോദരന്‍ റഫീക്കിനെയും വ്യക്തമായി കാണാം. എന്നാല്‍ റഫീക്ക് ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ ആദ്യഘട്ടത്തില്‍ നടപടിക്ക് പൊലീസ് സംശയിച്ചത്. എന്നാല്‍ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് റഫീക്കിന്റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തലയ്ക്കടിയേറ്റ് അനസ് ബോധരഹിതനായ ശേഷം ഇരുവരും ചേര്‍ന്നാണ് അനസിനെ ആശുപത്രിയിലെത്തിച്ചത്. അനസിന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് പരിക്കേറ്റെന്ന് ആശുപത്രി അതികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker