KERALABREAKINGNEWS

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരൻ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ. രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ ഒരു വിഭാഗം ഇടഞ്ഞേക്കുമെന്ന് ആശങ്ക. മുരളിയും മത്സരിക്കാൻ അതൃപ്തി പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് നീക്കം. മുരളിയെത്തിയാൽ ഗ്രൂപ്പ്‌ മറന്ന് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് നീക്കം.അതിനിടെ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎമ്മിൽ ആലോചന.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ്.

Related Articles

Back to top button