KERALABREAKINGNEWS

പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: മണ്ഡലം സെക്രട്ടറിയും പഞ്ചായത്തംഗമായ ഭാര്യയും സരിനെ പിന്തുണച്ച് രംഗത്ത്

പാലക്കാട്‌: കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയും ഭാര്യയായ പഞ്ചായത്തംഗവും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിന് പിന്തുണ പ്രഖ്യാപിച്ചു. പിരായിരി പഞ്ചായത്ത്‌ അംഗം സിതാര ശശി, ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി ശശി എന്നിവരാണ് സരിന് പിന്തുണ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര പറഞ്ഞു.

ഷാഫി പറമ്പിൽ ആസ്തി വികസന ഫണ്ടിൽ നിന്നും പണം നൽകുന്നത് ഇഷ്ടക്കാർക്ക് മാത്രമാണെന്നാണ് ശശിയുടെ വിമർശനം. ഷാഫി പറമ്പിലിന്റെ ഏകാധിപത്യമാണ് പാർട്ടിയിലെന്നും പറഞ്ഞ ശശി തങ്ങൾ കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. ഷാഫിക്കെതിരെ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നുവെന്നും ഷാഫിയോടുള്ള വിയോജിപ്പ് മൂലമാണ് ഇടതു സ്ഥാനാർത്ഥിച്ച് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ശശി പറഞ്ഞു.

Related Articles

Back to top button