പാലക്കാട്: പാലക്കാട് ന?ഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലാണ് കത്തിനശിച്ചത്. ആളപായമില്ല. ഓപ്പണ്‍ ഗ്രില്‍ എന്ന റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റസ്റ്റോറന്റിന്റെ അടുക്കളഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. അ?ഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ചെറിയതോതില്‍ തീ ആളിക്കത്തിയപ്പോള്‍ തന്നെ ജീവനക്കാരും അകത്തുണ്ടായിരുന്ന മറ്റു ആളുകളും പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല.