KERALALATEST

പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ഡി.വൈ.എഫ്.ഐ ദേശീയപതാക ഉയര്‍ത്തി

പാലക്കാട്: നഗരസഭാ ഭരണം ലഭിച്ചതിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തി സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തി. രാവിലെ പ്രകടനമായി എത്തിയ പ്രവര്‍ത്തകരാണ് നഗരസഭാ കാര്യാലയത്തില്‍ കടന്ന് പതാക ഉയര്‍ത്തിയത്.

അതിനിടെ ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിലെ പ്രതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Back to top button