KERALABREAKINGNEWS

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി.കോൺഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു എ കെ ഷാനിബ്. ഡോ പി സരിനുമായി എ കെ ഷാനിബ് കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്മാറ്റം ഉണ്ടായത്. സരിനായി പ്രചാരണത്തിനിറങ്ങുമെന്നും എ കെ ഷാനിബ് അറിയിച്ചു.അതേസമയം ഉപതെരഞ്ഞെടുപ്പിൽ സ്വാതന്ത്രസ്ഥാനാർത്ഥിയായി തന്നെ തുടരുമെന്ന് എ കെ ഷാനിബ് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. പി സരിൻ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു.

അതേസമയം, സ്വതന്ത്രസ്ഥാനാർത്ഥിയായ ഷാനിബ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറി എൽഡിഎഫിന് പിന്തുണ നൽകണമെന്ന് പി സരിൻ ആവശ്യപ്പെട്ടു. കോൺഗ്രസിനോട് വിയോജിപ്പുള്ള വോട്ടുകൾ വിഭജിച്ച് പോകരുതെന്നും ഇന്ന് നാമനിർദ്ദേശപതിക സമർപ്പിക്കരുത്, ഷാനിബ് ഉയർത്തിയ രാഷ്ട്രീയം എല്ലാവരും സ്വീകരിച്ചു. ഷാനിബ് തന്നെ പിന്തുണക്കണം സരിൻ വ്യക്തമാക്കി.

Related Articles

Back to top button