പാലക്കാട്: 1991-ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യര്‍ഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് നിതിന്‍ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ ‘1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സി.പി.എം ഭരിച്ചത് ബി.ജെ.പി പിന്തുണയോടെയായിരുന്നു’ എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു കത്തില്ല എന്നാണ് നിതിന്‍ കണിച്ചേരി സന്ദീപ് വാര്യര്‍ക്ക് മറുപടി കൊടുത്തത്. തെളിവ് പുറത്തുവിടണമെന്ന് നിതിന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്. ‘എം.എസ് ഗോപാലകൃഷ്ണന്‍ അയച്ച കത്താണിത്. അദ്ദേഹമാണ് പിന്നെ ചെയര്‍മാനായത്. ശിവരാജന്‍ വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച കത്ത് പുറത്തുവിടുകയാണ് ‘ എന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്തു വിട്ടത്.
ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതായി അന്നത്തെ ബിജെപി കൗണ്‍സിലറായ ശിവരാജനും പറഞ്ഞു. ആറ് കൗണ്‍സിലര്‍മാര്‍ അന്ന് സി.പി.എമ്മിനെ പിന്തുണച്ചിരുന്നു എന്നാണ് ശിവരാജന്‍ പറയുന്നത്. വിഷയത്തില്‍ നിതിന്‍ കണിച്ചേരി ഇതുവരെ പ്രതികരിച്ചിട്ടില്ല.
55 Less than a minute