KERALABREAKING NEWS

പാലായില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

പാലാ: മീനച്ചില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ഭൂമിക്കടിയില്‍നിന്നും ശബ്ദവും വിറയലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോഴാണ് ഇടിമുഴക്കം പോലെ 2 സെക്കന്‍ഡു നേരം നീണ്ടുനിന്ന മുഴക്കം അനുഭവപ്പെട്ടത്.
പാലാ, പൂവരണി, കൊഴുവനാല്‍, കൊച്ചിടപ്പാടി, മൂന്നാനി, ഭരണങ്ങാനം, തിടനാട്, മൂന്നാംതോട്, തീക്കോയി, പനച്ചിപ്പാറ, പനയ്ക്കപ്പാലം, കൊണ്ടൂര്‍, അരുണാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. പനയ്ക്കപ്പാലത്ത് കഴിഞ്ഞ ദിവസം സമാന രീതിയില്‍ സംഭവം നടന്നിരുന്നു. സംഭവ സമയം ഇടിമുഴക്കം പോലെ ശബ്ദം ഉയര്‍ന്നിരുന്നു.
മുഴക്കം കേട്ടതായും ശാസ്ത്രീയമായ സ്ഥിരീകരണമില്ലെന്നും മീനച്ചില്‍ തഹസിദാര്‍ എസ്.ശ്രീജിത്ത് പറഞ്ഞു. നാശനഷ്ടങ്ങള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിടനാട് പഞ്ചായത്തിലെ മൂന്നാം തോട് ഭാഗത്ത് നല്ലരീതിയില്‍ വിറയല്‍ അനുഭവപ്പെട്ടതായി ഗ്രാമപഞ്ചായത്തംഗം സ്‌കറിയാച്ചന്‍ പൊട്ടനാനി പറഞ്ഞു. ഇവിടെ പഴയ തടിപ്പുരകളില്‍ പാത്രങ്ങള്‍ മറിഞ്ഞു വീണതായും അദ്ദേഹം പറഞ്ഞു.
പൂവരണി ഭാഗത്ത് ഇടിമുഴക്കം പോലുള്ള ശബ്ദവും ഇതിനു പിന്നാലെ വിറയലും അനുഭവപ്പെട്ടതായി ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി പറഞ്ഞു. പനച്ചിപ്പാറ ഭാഗത്തും മുഴക്കവും നേരിയ വിറയലും അനുഭവപ്പെട്ടതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി.വെട്ടിമറ്റം പറഞ്ഞു. പനയ്ക്കാപ്പലത്ത് വിറയലും ഇടിമുഴക്കം പോലുളള ശബ്ദവും കേട്ടതായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണി തോപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ മുഴക്കം അനുഭവപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker