KERALALATEST

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് കുരുക്കായി പിബ്ല്യൂഡി ഫയല്‍. ആര്‍ഡിഎസിന് 8.5 കോടി മുന്‍കൂര്‍ അനുവദിക്കാന്‍ മുന്‍മന്ത്രി ഉത്തരവിട്ട (GO No 57/14/PWD) ഫയല്‍ വിജിലന്‍സ് പിടിച്ചെടുത്തു. 2014 ജൂലൈ 15 ന് മുന്‍ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് അംഗീകാരം നല്‍കിയ ഫയലാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഫയല്‍ കണ്ടെടുത്തത്. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നാലരക്കോടി എത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചു എന്നാണ് സൂചന.

അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. നിര്‍മാണ കരാര്‍ ആര്‍ഡിഎസിനെ നല്‍കാന്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ആര്‍ബിഎസ് ഉടമ സുമിത് ഗോയലുമായി നേരിട്ടാണ് ഇബ്രാഹിംകുഞ്ഞ് ഇടപാടുകള്‍ നടത്തിയെതെന്നും കമ്മീഷന്‍ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker