VAYANADU

പാല്‍ വില വര്‍ദ്ധിപ്പിക്കില്ല: ഉല്പാദന ചിലവ് കുറക്കും: മന്ത്രി ജെ.ചിഞ്ചു റാണി.

കല്‍പ്പറ്റ: പാല്‍ വില ഉടന്‍ വര്‍ദ്ധിപ്പിക്കില്ല.ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി.തെനേരി ക്ഷീര സംഘത്തില്‍ സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വളര്‍ത്തു മൃഗങ്ങളിലെ അസുഖങ്ങള്‍ പ്രതിരോധിക്കാന്‍ പരമാവധി ഗവേഷണഫലങ്ങള്‍ പ്രയോജനപ്പെടുത്തണം.
പാലുല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് എത്താന്‍ ചെറിയ ദൂരം മാത്രമെ ഇനിയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സബ്‌സിഡി നിരക്കില്‍ കലി തീറ്റ വിതരണം ആരംഭിച്ചിട്ടുണ്ട്. പാലിന്റെ വില വര്‍ദ്ധിപ്പിക്കില്ല ഉല്പാദന ചിലവ് കുറക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ദേശീയ ക്ഷീര വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തോടെ മില്‍മ മുഖേന 8.5 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് തെനേരി ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ സ്ഥാപിച്ചത്. 13 കിലോ വാട്‌സ് ഉത്പാദനശേഷിയുള്ള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ .ചിഞ്ചുറാണി നിര്‍വ്വഹിച്ചു. . ഉച്ചകഴിഞ്ഞ് ക്ഷീര സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണവും ക്ഷീര കാരുണ്യഹസ്തം ധനസഹായ വിതരണവും മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വഹിച്ചു. . ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ , മലബാര്‍ മേഖല യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി .മുരളി , തെനേരി ക്ഷീര സംഘം പ്രസിഡണ്ട് പി.ടി ഗോപാലകുറുപ്പ് , ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, തെനേരി ക്ഷീര സംഘം സെക്രട്ടറി കെ .ജി .എല്‍ദോ, വിജയന്‍ ചെറുകര, തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് ബാധിത ക്ഷീര കര്‍ഷകര്‍ക്കുള്ള മില്‍മ കിറ്റ് വിതരണവും നടത്തി. കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker