BREAKING NEWSLATESTNATIONAL

‘പാവങ്ങളുടെ മിശിഹ’യായി മോദിയെ അവതരിപ്പിക്കാന്‍ ബി.ജെ.പി.

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദിയെ ‘പാവപ്പെട്ടവരുടെ മിശിഹ’യായി അവതരിപ്പിക്കാന്‍ ബി.ജെ.പി.
ഇതിന്റെ ഭാഗമായി ദരിദ്രവിഭാഗത്തിനായി മോദി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണപരിപാടികള്‍ രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ മൂന്നുവര്‍ഷം തികയ്ക്കുന്ന മേയ്മാസം മുതല്‍ രാജ്യവ്യാപകമായി നടത്തും. അച്ഛേ ദിന്‍ ആഗയേ (നല്ല ദിനങ്ങള്‍ എത്തി) എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണവീഡിയോ പുറത്തിറക്കും.
കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയൊടിക്കുകകൂടിയാണ് ഉദ്ദേശ്യം. കഴിഞ്ഞ വാര്‍ഷിക പരിപാടിയില്‍നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ പ്രചാരണപരിപാടികള്‍ക്കിറങ്ങും. മുന്‍വര്‍ഷം ആഘോഷങ്ങളും പത്രസമ്മേളനങ്ങളും നഗരങ്ങളില്‍മാത്രം ഒതുങ്ങിയിരുന്നു.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യം ചുമതലയേറ്റതിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴുവരെയുള്ള 20 ദിവസങ്ങളില്‍ നടത്തുന്ന പരിപാടികളിലും സര്‍ക്കാരിന്റെ ക്ഷേമപരിപാടികള്‍ പ്രചരിപ്പിക്കും. പിറന്നാള്‍ദിനത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പ്രത്യേക പ്രചാരണങ്ങളില്‍ പങ്കാളികളാവും. അന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker