WORLD

പാ​ക്കി​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു

പാ​ക്കി​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ചൈ​നീ​സ് അം​ബാ​സി​ഡ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലാണ് സ്ഫോടനമുണ്ടായത്. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹോട്ടലിലെ കാ​ർ പാ​ർ​ക്കിം​ഗി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ബ​ലൂ​ചി​സ്ഥാ​നി​ൻ പ്ര​വി​ശ്യ​യി​ലെ ക്വ​റ്റ​യി​ലു​ള്ള സെ​റീ​ന ഹോ​ട്ട​ലി​ലായിരുന്നു സ്ഫോ​ട​നം. ചൈനീസ് അം​ബാ​സി​ഡ​റി​ൻറെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് പേ​ർ അ​ട​ങ്ങു​ന്ന ചൈ​നീ​സ് സം​ഘ​മാ​ണ് ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

സ്ഫോ​ട​നം നടക്കുന്ന സമയം അം​ബാ​സി​ഡ​റും സം​ഘ​വും ഒ​രു യോ​ഗ​ത്തി​നാ​യി പോയിരുന്നതായി പാ​ക്കി​സ്ഥാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഷെ​യ്ഖ് റാ​ഷി​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. പാ​ർ​ക്കിം​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന കാ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഐ​ഇ​ഡി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്.

Related Articles

Back to top button