BREAKINGKERALANEWS
Trending

പിഎസ്‍സി കോഴ: പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം, പരാതിക്കാരന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരത്തിന് പ്രമോദ്

പിഎസ്‍സി അംഗത്ത്വത്തിനു കോഴ വിവാദത്തിൽ ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി. പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തിയത്. കോഴ ആരോപണം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ കമ്മറ്റിക്ക് വീഴ്ചപറ്റിയെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തുകയും ചെയ്തു.

 

വിഷയത്തിൽ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പ്രമോദിന് എതിരായിരുന്നു. എം ഗിരീഷ്, കെ കെ ദിനേശൻ, മാമ്പറ്റ ശ്രീധരൻ, പി കെ മുകുന്ദൻ എന്നിവർ അടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ കമ്മിഷന് മുന്നിൽ കുറ്റം ഏറ്റുപറയുകയായിരുന്നു പ്രമോദ് കോട്ടൂളി. ശേഷം പ്രമോദിനോട് വിശദീകരണം എഴുതി വാങ്ങുകയായിരുന്നു.

എന്നാൽ പാർട്ടി നടപടിയെക്കു റിച്ച് വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് പ്രമോദ് കോട്ടൂളി പറയുന്നത്. സാധാരണഗതിയിൽ നടപടിയെടുത്താൽ അത് തന്റെ ഏരിയ കമ്മിറ്റി തന്നെ അറിയിക്കേണ്ടതുണ്ട്. 22 ലക്ഷം രൂപ താൻ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കണമെന്നുമാണ് പ്രമോദ് പറയുന്നത്. താൻ കോഴ നൽകാൻ ആരോടെങ്കിലും ആവശ്യപ്പെട്ടെന്നോ, ഏതെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയയുമായി എന്തെങ്കിലും ബന്ധമുണ്ടായിട്ടുണ്ടെന്നോ തെളിയിക്കൂ എന്നാണ് പ്രമോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Related Articles

Back to top button