പിങ്ക് നിറത്തിനോട് ഇഷ്ടം. ഇഷ്ടം എന്ന് പറഞ്ഞാല്‍ ചെറിയ ഇഷ്ടമൊന്നുമല്ല യമണ്ടന്‍ പ്രേമം എന്ന് തന്നെ പറയാം. ഉണ്ടാകുന്ന വസ്ത്രവും, ആഭരണങ്ങളും, ചെരിപ്പും, വീടും, വാഹനവുമെല്ലാം പിങ്ക് നിറത്തില്‍. ഇങ്ങനെ ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ ആ വ്യക്തിയോട് നിങ്ങള്‍ എന്താണ് പറയുക. ഒരു പക്ഷെ, ‘എന്നാല്‍ പിന്നെ പിങ്കിനെ കല്യാണം കഴിച്ചൂടെ?’ എന്നാവും. ഇതേ ചോദ്യമാണ് പിങ്ക് നിറത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കിറ്റന്‍ കേ സെറ എന്ന് പേരുള്ള സ്ത്രീയോട് രണ്ട് വര്‍ഷം മുന്‍പ് ഒരു കൊച്ചുകുട്ടി ചോദിച്ചത്.
അപ്പോള്‍ ആ ചോദ്യം കാര്യമായെടുത്തില്ല എങ്കിലും പിന്നീട് കിറ്റന്‍ കേ സെറ അതേപ്പറ്റി കാര്യമായി ചിന്തിച്ചു. രണ്ട് വര്ഷണങ്ങള്ക്കിപ്പുറം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തില്‍ തന്റെ ഇഷ്ട നിറമായ പിങ്കിനെ കിറ്റന്‍ കേ സെറ വിവാഹം ചെയ്തു. 40 വര്‍ഷത്തിലേറെയായി പിങ്ക് നിറത്തിനോടുള്ള പ്രണയമാണ് കിറ്റന്‍ കേ സെറയെ ലെസ് വെഗാസില്‍ ജനുവരി 1ന് വിവാഹത്തിലേക്കെത്തിച്ചത്.
‘ഒരു കുട്ടി എന്നോട് ഒരു സ്കേറ്റ്ബോര്‍ഡില്‍ വച്ച് ചോദിച്ചു,’നിനക്ക് പിങ്ക് ഇഷ്ടമാണ്, അല്ലേ?’. ഞാന്‍ പറഞ്ഞു, ‘അതെ, എനിക്ക് ഇത് വളരെ ഇഷ്ടമാണ്,’ പിന്നീട് ആ കൊച്ചുകുട്ടി ‘എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ നിറത്തെ വിവാഹം കഴിക്കാത്തത്?’ എന്ന് ചോദിച്ചു. ഇതാണ് എന്നെ ചിന്തിപ്പിച്ചത്, കിറ്റന്‍ കേ സെറ കെവിവിയുവിനോട് പറഞ്ഞു.
വിവാഹ വേദി പിങ്ക് നിറത്തിന്റെ സമ്മേളനമായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. പിങ്ക് ഗൗണ്‍, ഫ്ലഫി പിങ്ക് കോട്ട്, ഒപ്പം പിങ്ക് ടിയാരയും ധരിച്ചെന്ന് കിറ്റന്‍ കേ സെറ വിവാഹത്തിനെത്തിയത്. സെറയുടെ ആഭരണങ്ങളും ലിപ്സ്റ്റിക്കും എല്ലാം പിങ്ക് നിറത്തിലായിരുന്നു. പിങ്കിന്റെ അഞ്ച് വ്യത്യസ്ത ഷേഡുകള്‍ ചേര്‍ന്നതായിരുന്നു സെറയുടെ ഗൗണ്‍. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് വിവാഹത്തില്‍ പങ്കെടുത്ത അതിഥികളും എത്തിയത്.
വിവാഹത്തിന് ശേഷം മംഗളം ആശംസിച്ചവര്‍ നല്കിയതും പിങ്ക് നിറത്തിലുള്ള പൂവുകള്‍. വിളമ്പിയ ഭക്ഷണം പിങ്ക് നിറത്തിലുള്ളത്. എന്തിനേറെ? വിവാഹം കഴിഞ്ഞ് സെറ വീട്ടിലേക്ക് പോയ ക്ലാസിക് കോണ്‍വെര്‍ട്ടില്‍ കാറിന്റെ നിറവും പിങ്ക് തന്നെ. ആകെ മൊത്തം പിങ്ക് മയം.