കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒപി, വാര്‍ഡ് പ്രവര്‍ത്തനങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്. ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചതോടെ കേരളത്തിലെ പ്രധാന ആശുപത്രികളിലെത്തിയ രോഗികള്‍ പലരും വെട്ടിലായി.
സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കെജിഎംഓയുടെയും നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചുകൊണ്ട് പണിമുടക്കിയത്. തിരുവനന്തപുരത്ത് ആര്‍സിസിയിലെയും ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പി ജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗം ഒഴികെ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചതോടെ പ്രധാന ആശുപത്രികളില്‍ ചികിത്സ തേടി എത്തിയവര്‍ നിരാശരായി .
ഡല്‍ഹി എയിംസിലുള്‍പ്പടെ ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അഞ്ച് ദിവസമായി തുടരുന്ന സമരത്തില്‍ എയിംസ്, സഫ്ദര്‍ജംങ്, ആര്‍എംഎല്‍ തുടങ്ങിയ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവര്‍ത്തിക്കുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന.
56 Less than a minute