BREAKING NEWSKERALALATESTNEWSPOLITICS

പിണറായിക്കൊപ്പം ജയില്‍ ജീവിതം; ഒപ്പം എംവിആറും കോടിയേരിയും

അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന വിരേന്ദ്രകുമാറിന്റെ ജീവിതം കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമാണ്. 1951ല്‍ പതിനഞ്ചാം വയസില്‍ ജയപ്രകാശ് നാരായണനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ധീരമായി പോരാടിയ അദ്ദേഹം ജയില്‍ ജീവിതം അനുഭവിച്ചു.

അടിയന്തിരാവസ്ഥക്കാലത്ത് 9 മാസക്കാലം ഒളിവില്‍ താമസിക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ മൈസൂരില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടുന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഇവിടെവച്ച്് പിണറായിക്കൊപ്പം ജയില്‍വാസം അനുഭവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സയ്യദ് ഉമ്മര്‍ ബഫാഖി തങ്ങള്‍, ചെറിയ മാമ്മുകേയി, ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരന്‍, അബു സാഹബ്, പിഎം അബൂബക്കര്‍, എംവി രാഘവന്‍ എന്നിവര്‍ക്കുമൊപ്പമായിരുന്നു വീരേന്ദ്രകുമാറിന്റെ ജയില്‍വാസം.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയില്‍ കൂടിയാണ് വിരേന്ദ്രകുമാര്‍ ശ്രദ്ധനേടിയിരുന്നത്. രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ വേറിട്ട മുഖവും ശബ്ദവുമായിരുന്ന വീരേന്ദ്രകുമാര്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കിയിരുന്നു.

Tags

Related Articles

Back to top button
Close