ഉത്തര്‍പ്രദേശ്: ആഗ്രയില്‍ 13-കാരിയെ തട്ടിക്കൊണ്ടുപോയി ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചതായി പരാതി. ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷം ഹോട്ടലുടമയുടെ മകന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് താജ്ഗഞ്ച് പോലീസില്‍ വെള്ളിയാഴ്ച പരാതി നല്‍കി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഈ മാസം 21-നാണ് സംഭവം. ഹോട്ടലുടമയുടെ മകനായ രാഗേഷ് രജ്പുതിന് പെണ്‍കുട്ടിയുമായി ഫോണ്‍ വഴി പരിചയമുണ്ടായിരുന്നു. തന്റെ സുഹൃത്തായാല്‍ പിതാവിന്റെ ഹോട്ടലില്‍ ജോലി നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയോട് മാരുതിചൗക്കിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ പെണ്‍കുട്ടിയെ ഹോട്ടല്‍റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുട്ടിയെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുമണിക്കൂര്‍ നേരം പലതവണ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു.
മൊഴിയെടുത്ത പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
59 Less than a minute