തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കല്‍, എഡിജിപി – ആര്‍.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങള്‍ കത്തി നില്‍ക്കെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയില്‍ സംസാരിക്കും.
വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം ഉയര്‍ത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോള്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇടത് സ്വതന്ത്രന്‍ അന്‍വറിന്റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എല്‍ഡിഎഫ് മുന്നണി വിട്ട അന്‍വര്‍ പ്രതിപക്ഷ നിരയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.
50 Less than a minute