മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 30 പേര് മരിച്ചു. മധ്യപ്രദേശിലെ സിദ്ധിയിലാണ് അപകടമുണ്ടായത്. സിദ്ധിയില്‍ നിന്ന് സത്നയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഏഴ് പേരെ രക്ഷപ്പെടുത്തി.ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. കനാലിലേക്ക് വീണ ബസ് പൂര്‍ണമായി മുങ്ങിപ്പോയതായും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Related Articles
Check Also
Close