KERALABREAKINGLOCAL NEWS

പി കെ രാഘവൻ നായർ അന്തരിച്ചു

ചെങ്ങന്നൂര്‍: ആലാ പുളിക്കല്‍ പി.കെ. രാഘവന്‍ നായര്‍ (കൊച്ചുരാഘവന്‍ സാര്‍ – 83) അന്തരിച്ചു. വിവിധ സര്‍ക്കാര്‍ സ്‌ക്കൂളുകളില്‍ സേവനം അനുഷ്ഠിച്ചു. ചെറിയനാട് ഗവ  ജെ.ബി. എല്‍പി സ്‌ക്കൂളില്‍ നിന്നും പ്രഥമാധ്യാപകനായി വിരമിച്ചു. ആലാ 114 ആം നമ്പര്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറി, പ്രസിഡന്റ്, കെഎസ്എസ്പിയു ആലാ യൂണിറ്റ് പ്രസിഡന്റ്, ആലാ വേണാട്ട് ശ്രീ മഹാദേവര്‍ ക്ഷേത്ര ഭരണ സമിതി രക്ഷാധികാരിതുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ചെങ്ങന്നൂര്‍ പേരിശേരിവാദ്ധ്യാമഠം കുടുംബാംഗം ഭാനുമതിഅമ്മയാണ് ഭാര്യ മക്കള്‍ : കല ( അദ്ധ്യാപിക, തിരൂര്‍ മലപ്പുറം),
സനില്‍ രാഘവന്‍ (മാധ്യമ പ്രവര്‍ത്തകന്‍). മരുമക്കള്‍ : സി.ആര്‍ മധു (മര്‍ച്ചന്റ് നേവി) പി.ശ്രീജ (ഗവ സെക്രട്ടറിയേറ്റ് , തിരൂവനന്തപുരം. കൊച്ചുമക്കള്‍ : എം.കെ. നീരജ് , പി.എസ് ആര്യജ. കേരള ഭൂഷണം മുൻ സീനിയർ സബ് എഡിറ്റർ സനിൽ രാഘവന്റെ പിതാവാണ്. ആദരാഞ്ജലികൾ:കേരള ഭൂഷണം മാനേജ്മെന്റ് ആന്റ് സ്റ്റാഫ്.

Related Articles

Back to top button