BREAKINGKERALA
Trending

പി പി ദിവ്യ റിമാന്‍ഡില്‍, വനിത ജയിലിലേക്ക് മാറ്റും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച ശേഷം കസ്റ്റഡിയില്‍ വിടുകയായിരുന്നു. 14 ദിവസത്തേക്കാണ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ദിവ്യയെ ജില്ലാ വനിതാ ജയിലിലേക്ക് മാറ്റും. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൊലീസ് വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ യൂത്ത് ലീഗ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ പാര്‍ട്ടി അഭിഭാഷകനായ കെ വിശ്വന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവരടക്കം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും മജിസ്‌ട്രേറ്റിന്റെ വീടിന് മുന്നില്‍ ഹാജരായിട്ടുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബിനോയ് കുര്യന്‍. പാര്‍ട്ടി പരസ്യമായി പി പി ദിവ്യയെ തള്ളുമ്പോഴും രഹസ്യമായി പി പി ദിവ്യക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.
നടപടികള്‍ പുരോഗമിക്കുകയാണെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു നിയുക്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരിയുടെ പ്രതികരണം. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലായിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത,്.

Related Articles

Back to top button