കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. ബെല്‍ത്തങ്ങടിയിലെ ക്വാറി ഇടപാട് കേസിലാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഇ ഡി ഓഫീസിലാണ് പി വി അന്‍വറിനെ ചോദ്യം ചെയ്യുന്നത്. ക്വാറി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അന്‍വറിനെ ഇഡി ചോദ്യം ചെയ്യുന്നത്.
ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഇന്നലെയും ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് അന്‍വര്‍ ക്ഷുഭിതനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതു മണിക്കാണ് അവസാനിച്ചത്.
ഇ. ഡിയുടെ ചോദ്യം ചെയ്യലില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് ഇന്നലെ അദ്ദേഹം പ്രതികരിച്ചില്ല. ചോദ്യങ്ങളോട് ക്ഷുഭിതനായി പി വി അന്‍വര്‍. ഇന്ത്യപാക് മത്സരം ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതെന്നായിരുന്നു എംഎല്‍എയുടെ പരിഹാസം. മറുപടി പറയാന്‍ സൗകര്യമില്ലെന്നും എം.എല്‍.എ പ്രതികരിച്ചു.
ക്രഷര്‍ ബിസിനസില്‍ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. പരാതിയില്‍ ഇ.ഡി നേരത്തെ കേസെടുത്തിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അന്‍വര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.