BREAKINGENTERTAINMENTKERALA

പീഡനം നടന്ന തിയ്യതി താന്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍, നിവിന്‍ പോളിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ മൊഴി

കൊച്ചി : 2023 ഡിസംബര്‍ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് നിവിന്‍ പോളിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ മൊഴി. പീഡനം നടന്ന തിയ്യതി താന്‍ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി മൊഴി നല്‍കിയിരിക്കുന്നത്. യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തിയ്യതികളില്‍ നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിന്‍ പോളിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞുവെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.
അതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി ഡിജിപിയെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ആരോപിക്കുന്ന ഡിസംബര്‍ മാസം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി വിനീതിന് പിന്നാലെ നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റില്‍ നിവിനോടൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പങ്കുവച്ചാണ് പാര്‍വതി നടന് പിന്തുണയറിച്ചത്. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ പാര്‍വതിയും വേഷമിട്ടിരുന്നു.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button