ജയ്പുര്‍ (രാജസ്ഥാന്): പീഡനത്തിനുശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച്, മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ച യുവതിയെ അബോധാവസ്ഥയില്‍ 6 ദിവസത്തിനു ശേഷം കണ്ടെത്തി. ആശുപത്രിയിയില്‍ യുവതിയുടെ നില മെച്ചപ്പെട്ടുവരുന്നു.
ഈ മാസം നാലിനാണ് 35 വയസ്സുകാരിയെ കാണാതായത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബം സുരേഷ് മേഘ്വാല് എന്നയാളെ കുറ്റപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മേഘ്വാലിനെ 9ന് ചോദ്യംചെയ്തപ്പോള്‍ താനും മറ്റൊരാളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്ന് കുളത്തിനു സമീപം ഉപേക്ഷിച്ചതായി മൊഴി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൃത്യവിലോപത്തിനു ദീദ്വാന പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.