BREAKING NEWSENTERTAINMENTKERALAMALAYALAM

പീഡന പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ കേസെടുത്തു

കൊച്ചി: നടന്‍ ദിലീപിനെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേയുള്ള പീഡനപരാതിയില്‍ പോലീസ് കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ എളമക്കര പോലീസാണ് കേസെടുത്തത്.
2010ല്‍ എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പീഡനവിവരം പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ പീഡനദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍വഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker