ENTERTAINMENTMALAYALAM

പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ മെയ്ക്ക് ഓവര്‍ വലിയ ചര്‍ച്ചയായിരുന്നു.നജീബാകാന്‍ വേണ്ടി ഇരുപത് കിലോയിലേറെ ഭാരമാണ് താരം കുറച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ജോര്‍ദ്ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ മടങ്ങിയെത്തിയ താരം ഇപ്പോള്‍ ക്വാറന്റെയിനില്‍ കഴിയുകയാണ്. ക്വാറന്റെയിന്‍ ജീവിതത്തിനിടയില്‍ ശരീരം പഴയരീതിയിലാക്കാനുള്ള വര്‍ക്ക് ഔട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍.തന്റെ ജിം ബോഡി ചിത്രത്തിനൊപ്പം പൃഥ്വി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

”ആടുജീവിത’ത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയില്‍ കുറഞ്ഞിരുന്നു. എന്നെ ഏറ്റവും തളര്‍ന്ന രീതിയില്‍ കണ്ട എന്റെ ക്രൂ ഇപ്പോള്‍ അത്ഭുതപ്പെടുമെന്നു കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു. ശോഷിച്ച അവസ്ഥയില്‍ നിന്നും ഈ അവസ്ഥയിലേക്ക് എത്താന്‍ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂര്‍വസ്ഥിതിയിലാകാന്‍ അനുവദിച്ച ബ്ലെസിയ്ക്കും ആടുജീവിതം ടീമിനും താരം നന്ദി പറയുന്നുമുണ്ട് പോസ്റ്റില്‍.

Tags

Related Articles

Back to top button
Close