കോട്ടയം : ബജാജ് ഓട്ടോ ലിമിറ്റഡ് കഴിഞ്ഞ ദിവസം സ്പീഡ് ഠ4, ങഥ25 സ്പീഡ് 400 എന്നീ രണ്ട് ട്രയംഫ് ആധുനിക ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. മികച്ച പ്രകടനം, റൈഡര്‍-കേന്ദ്രീകൃത സാങ്കേതികവിദ്യ, ട്രയംഫ് ഫിറ്റ് ആന്‍ഡ് ഫിനിഷ് എന്നീ സവിശേഷതകളുള്ള ഐക്കണിക് ട്രയംഫ് ശൈലിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഹൈ എന്‍ഡ് ബൈക്കുകളാണ് ബജാജ് വിപണിയിലിറക്കിയിരിക്കുന്നത്.
ട്രയംഫ് 400 സിസി മോഡേണ്‍ ക്ലാസിക് ഫാമിലിയിലെ ഏറ്റവും പുതിയ അംഗമായ സ്പീഡ് ഠ4 വ്യത്യസ്തമായ റൈഡ് അനുഭവം നല്‍കുന്നു. 3500-5500 ൃുാ റേഞ്ചില്‍ ഉയര്‍ന്ന ടോര്‍ക്ക് ചലനത്തോടെ, ഇത് കുറഞ്ഞ ഗിയര്‍ ഷിഫ്റ്റുകളില്‍ മികച്ച മിഡ്-സ്പീഡ് റൈഡബിലിറ്റിക്ക് സഹായിക്കുന്നു. എഞ്ചിന്‍ ഇനേര്‍ഷ്യ 30% വര്‍ദ്ധിപ്പിച്ച്, ഇത് സ്പീഡ് 400-നെ അപേക്ഷിച്ച് കുറഞ്ഞ ൃുാ-ല്‍ സ്റ്റെബിലിറ്റി നല്‍കുന്നു. പുതിയ ഡീപ് എക്‌സ്‌ഹോസ്റ്റ് ശബ്ദം, മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലുള്ള യാത്രയ്ക്ക് സഹായിക്കുന്ന സാങ്കേതികവിദ്യ എന്നിവ ഇതിന്റെ സവിശേഷതയാണ്. പേള്‍ മെറ്റാലിക് വൈറ്റ്, കോക്ക്‌ടെയില്‍ വൈന്‍ റെഡ്, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. റേസിംഗ് യെല്ലോ, പേള്‍ മെറ്റാലിക് വൈറ്റ്, റേസിംഗ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ങഥ25 സ്പീഡ് 400 ലഭ്യമാണ്
93 Less than a minute