കൊച്ചി :നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്റെ വില പ്രഖ്യാപിച്ചു. 7,86,500
ലക്ഷം(ഡല്‍ഹി എക്സ്ഷോറൂം)രൂപ മുതലാണ് നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന്റെ വില ആരംഭിക്കുന്നത് .മാഗ്നൈറ്റ് എക്സ്വി എംടി റെഡ് എഡിഷന്, മാഗ്നൈറ്റ് ടര്‍ബോ എക്സ്വി എംടി റെഡ് എഡിഷന്, മാഗ്നൈറ്റ് ടര്‍ബോ എക്സ്വി സിവിടി റെഡ് എഡിഷന് എന്നിങ്ങനെ മൂന്ന്് വേരിയന്റുകളില്‍ നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന് ലഭിക്കും. നിസാന്‍ ഡീലര്‍ഷിപ്പുകളിലും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം.നിസാന്‍ മാഗ്നൈറ്റ് റെഡ് എഡിഷന് ഉപഭോക്താക്കള്‍ക്ക് 1500ലധികം നഗരങ്ങളില്‍ 2 വര്‍ഷത്തേക്ക് റോഡ്സൈഡ് അസിസ്റ്റന്‍സ് ലഭിക്കും.
നിസാന്‍ മാഗനൈറ്റിന് ലഭിച്ച അംഗീകാരം അതിന്റെ പുതിയ പതിപ്പായ നിസാന്‍ മാഗ്നൈറ്റ് റെഡിന്റെ വില്പന കുതിച്ചുയരുവാന്‍ സഹായകരമാകുമെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പുതിയ നിസാന്‍ മാഗ്നൈറ്റ് റെഡിന്റെ ബോള്‍ഡ് ഡിസൈന്‍, പവര്‍പാക്ക്ഡ് പെര്‍ഫോമന്‍സ്, സുഖസൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും അവിസ്മരണീയമായ യാത്രകള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും രാകേഷ് ശ്രീവാസ്തവ പറഞ്ഞു
ചുവന്ന ആക്സന്റ്, ഫ്രണ്ട് ബമ്പര്‍ ക്ലാഡിംഗ് എന്നിവയുള്‍പ്പെടെ നിസ്സാന്‍ മാഗ്നൈറ്റ് റെഡിന്റെ എക്സ്റ്റീരിയറുകള് കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വീല്‍ ആര്‍ച്ചും ബോഡി സൈഡ് ക്ലാഡിംഗും, ബോള്‍ഡ് ബോഡി ഗ്രാഫിക്സ്, ടെയില്‍ ഡോര്‍ ഗാര്‍ണിഷ്, എല്‍ഇഡി സ്കഫ് പ്ലേറ്റ്, റെഡ് എഡിഷന് നിര്‍ദ്ദിഷ്ട ബാഡ്ജ് എന്നിവ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈഫൈ കണക്റ്റിവിറ്റിയുള്ള 8.0 ടച്ച്സ്ക്രീന്‍, 7.0 ഫുള്‍ ടി എഫ് ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡിആര്‍എല്‍, ആര് 16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകളുള്ള എക്സ് വി വേരിയന്റാണ് റെഡ് എഡിഷന് കൂടാതെ സാങ്കേതിക സവിശേഷതകളും അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, എല്‍ഇഡി ഫോഗ് ലാമ്പ്, വെഹിക്കിള്‍ ഡൈനാമിക്സ് കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.