BUSINESSBANKING

പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍

കൊച്ചി: റിട്ടയര്‍മെന്റിനു ശേഷമുള്ള സ്ഥിര വരുമാന ആവശ്യങ്ങളും ഉയരുന്ന ജീവിത ചെലവും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതിക്ക് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് തുടക്കം കുറിച്ചു. ഉറപ്പായ പെന്‍ഷന്‍ പദ്ധതിയുടെ ഇമ്മീഡിയറ്റ്, ഡിഫേര്‍ഡ് ആനുവിറ്റി രീതികള്‍ സംയോജിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. വാങ്ങിയ ഉടന്‍ തന്നെ ഉറപ്പായ സ്ഥിര വരുമാനം ലഭിച്ചു തുടങ്ങുന്നതാണ് ഇതിന്റെ ഇമ്മീഡിയറ്റ് ആനുവിറ്റി. ഡിഫേര്‍ഡ് ആനുവിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വരുമാനം ലഭിച്ചു തുടങ്ങുന്ന രീതി തിരഞ്ഞെടുക്കാം.ഇതു ദീര്‍ഘിപ്പിക്കുന്നതനുസരിച്ച് വരുമാനം ഉയരുകയും ചെയ്യും. രണ്ടു രീതികളിലും വാങ്ങുന്ന സമയത്തെ പലിശ നിരക്ക് സ്ഥിരമായി നിലനിര്‍ത്തും. കോവിഡ് മൂലമുണ്ടായ പ്രശ്‌നങ്ങള്‍, സാമ്പത്തിക ആസൂത്രണം, റിട്ടയര്‍മെന്റ് പ്ലാനിങ് എന്നിവയില്‍ യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ പലരേയും പ്രേരിപ്പിച്ചിട്ടുണ്ടെന്ന് ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പ്രൊഡക്ട്‌സ് വിഭാഗം മേധാവി ബി.ശ്രീനിവാസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker