AUTOFOUR WHEELER

പുതിയ മിനി കണ്‍ട്രിമാന്‍ അവതരിപ്പിച്ചു.

ചെന്നൈ : പുതിയ മിനി കണ്‍ട്രിമാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ചെന്നൈയിലെ ബിഎംഡബ്യൂ ഗ്രൂപ്പ് പ്ലാന്റില്‍ നിര്‍മ്മിച്ച ഈ വാഹനത്തിന് മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, മിന് കണ്‍ട്രിമാന്‍ കൂപ്പര്‍ S JCW ഇന്‍സ്പയേര്‍ഡ് എന്നിങ്ങനെ രണ്ട് പെട്രോള്‍ പതിപ്പുകളുണ്ട്. എല്ലാ ങകചക അംഗീകൃത ഡീലര്‍ഷിപ്പുകളിലും ങകചക ഓന്‍ലൈന്‍ഷോപ്പ് വഴിയും (shop.mini.in) വാഹനം ബുക്ക് ചെയ്യാനും ടെസ്റ്റ്‌ ്രൈഡവ് നടത്താനും അവസരമുണ്ട്.
BMWഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റായ വിക്രം പവ പറഞ്ഞു പുതിയ MINI കണ്‍ട്രിമാന്‍ പുതു അനുഭവങ്ങളുടെയും പുതു ചക്രവാളങ്ങളുടെയും പാതകള്‍ തേടാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്നു. ബഹുമുഖത്വമുള്ള ഈ സ്‌പോര്‍ട്ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) ഏതു സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വാഹനമാണ്. ഇതിന്റെ അഡ്രിനാലില്‍ പമ്പിംഗ് എഞ്ചിന്‍, മനോഹരമായ ഇന്റീരിയര്‍ ഡിസൈന്‍ ഫീച്ചറുകള്‍, ഏറ്റവും പുതിയ ടെക്‌നോളജി എന്നിവ തടസ്സങ്ങളില്ലാതെ ഇണങ്ങിച്ചേരുന്നു. ആസൂത്രിതമായ ഒരു അവധിക്കാല യാത്ര ആയാലും പെട്ടെന്നുള്ള ഒരു യാത്രയായാലും പുതിയ MINI കണ്‍ട്രിമാന്‍ ആവേശകരമായ പുതു അനുഭവങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഓള്‍ ഇന്‍ ‘അബ്‌സൊല്യൂട്ട് വാല്യു’ ഓഫറില്‍ സമഗ്രമായ ഓണര്‍ഷിപ്പ് അനുഭവം നല്‍കുന്നുവെന്ന് വിക്രം പവ പറഞ്ഞു
മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് (39,50,000.),മിനി കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെസിഡബ്ലിയു ( 43,40,000.) എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വിലകള്‍

Related Articles

Back to top button