BUSINESSBANKING

പുതിയ മ്യൂച്ച്വല്‍ ഫണ്ട് ഓഫറുമായി കാനറ റോബേക്കോ അസറ്റ്

കൊച്ചി: കാനറ റോബേക്കോ അസറ്റ് മാനേജ്‌മെന്റ് കമ്പനി പുതിയ ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചു. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ കാനറ റോബേക്കോ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് വിവിധ മേഖലകളിലുള്ള പരമാവധി 30 ഇടത്തരം, ചെറുകിട കാപ്പുകളില്‍ നിക്ഷേപിക്കും. 15 ദിവസത്തെ പുതിയ ഫണ്ട് ഓഫര്‍ ഈ മാസം 23 മുതല്‍ മെയ് 7 വരെയാണ്.
കാനറ റോബേക്കോ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (സിആര്‍എഫ്ഇഎഫ്) വിപണിയില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷനിലുടനീളം ഉയര്‍ന്ന ബോധ്യമുള്ള 30 സ്റ്റോക്കുകളെയാണ് ലക്ഷ്യമിടുക, നേട്ടമുണ്ടാകുന്ന ബിസിനസുകളെ കണ്ടെത്തി പുതിയ സ്‌കീമിന്റെ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമാക്കുന്നു.
സിആര്‍എഫ്ഇഎഫ് മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ ഉയര്‍ന്ന സാധ്യതയുള്ള 30 സ്റ്റോക്കുകളെ മാത്രം ശ്രദ്ധിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണെന്നും റിസ്‌ക് മാനേജ് ചെയ്തുകൊണ്ട് വൈവിധ്യ മേഖലകളില്‍ അലോക്കേഷനിലൂടെ നേട്ടമുണ്ടാക്കുമെന്നും ഇടക്കാല ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ നോക്കുന്ന നിക്ഷേപകര്‍ക്കുള്ളതാണ് ഈ ഉല്‍പ്പന്നമെന്നും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി മോഹിത് ഭാട്ടിയ പറഞ്ഞു.
ഇടക്കാലദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഉയര്‍ന്ന സ്റ്റോക്കുകളിലെ നിക്ഷേപത്തിലൂടെ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്നതാണ് സിആര്‍എഫ്ഇഎഫ് എന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇക്വിറ്റീസ് മേധാവി നിമേഷ് ചന്ദന്‍ പറഞ്ഞു.
സുസ്ഥിരമായ പോര്‍ട്ട്‌ഫോളിയോ, സംരക്ഷണം തുടങ്ങിയ നേട്ടങ്ങള്‍ക്ക് സഹായിക്കുമെന്നും ഈ സ്‌കീമിന്റെ ഫണ്ട് മാനേജരും ഇക്വിറ്റി മേധാവിയുമായ ശ്രീദത്ത ഭാണ്ഡ്‌വാല്‍ദാര്‍ പറഞ്ഞു.

Related Articles

Back to top button