പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനങ്ങൾ കൂടെയുണ്ടാകുമെന്നും കേരളത്തിൽ എല്ലായിടത്തും മത്സരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൻവർ അറിയിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും ആശയങ്ങളുമായി മുന്നോട്ട് പോകുമെന്നും പിവി അൻവർ പറഞ്ഞു.മതേതരത്വത്തിൽ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാർട്ടിക്കെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും ഉന്നയിച്ച ആരോപണങ്ങളിൽ എവിടെയും നിർത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.
81 Less than a minute