LATESTNATIONALTOP STORY

പുതിയ വാക്‌സിന്‍ എത്തുന്നു, അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില

തങ്ങള്‍ വികസിപ്പിച്ച വാക്സിന്റെ അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ച് സൈഡസ് കാഡില. 12 വയസിന് മുകളിലുള്ളവര്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സാധിക്കുന്ന വാക്സിനാണ് ഇത്.

ഇന്ത്യയിലെ ആദ്യത്തെ ഡിഎന്‍എ വാക്സിനാണ് സൈകോവ്-ഡി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്. രാജ്യത്തെ 28,000 പേരിലാണ് സൈകോവ്-ഡി ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. 12 വയസ് മുതല്‍ 18 വയസ് വരെയുള്ള ആയിരം പേരിലും വിജയകരമായി പരീക്ഷണം നടത്തിയിരുന്നു.

സൈകോവ്-ഡിക്ക് അനുമതി നല്‍കിയാല്‍ രാജ്യത്ത് അനുമതി നല്‍കുന്ന അഞ്ചാം കൊവിഡ് വാക്സിനാകും ഇത്. നേരത്തെ കൊവാക്സിന്‍, കൊവിഷീല്‍ഡ്, സ്പുട്നിക് വി, മൊഡേണ എന്നീ വാക്സിനുകള്‍ക്ക് ഡിസിജിഐ അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker