പുതിയ ഹെയര്‍ സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ പെന്‍സില്‍വാനിയയിലെ 49 -കാരന്‍ തന്റെ 50 -കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പുതിയ ഹെയര്‍ സ്‌റ്റൈലുമായി വീട്ടിലെത്തിയ കാമുകി കാര്‍മെന്‍ മാര്‍ട്ടിനെസ് സില്‍വയുമായി ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഇവരെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാമുകിയുടെ രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. രക്തം പുരണ്ട കത്തിയും കാര്‍മെന്‍ മാര്‍ട്ടിനെസ് സില്‍വയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, വധശ്രമം, ക്രൂരമായ മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ഹെയര്‍ സ്‌റ്റൈലുമായി കാര്‍മെന്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഹെയര്‍ സ്‌റ്റൈലിനെ ചൊല്ലി ബെഞ്ചമിനുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കാര്‍മെന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അയാള്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്ന കാര്‍മെന്‍, അവിടെ നിന്നും മകളുടെ വീട്ടിലേക്ക് പോയി. രാത്രി അവിടെ ചെലവഴിക്കാന്‍ തീരുമാനിച്ചെങ്കിലും താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്റെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. പിന്നാലെ, ബെന്യാമിനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് ബെന്യാമിനെ അറിയിക്കാനും ആവശ്യപ്പെട്ടു.
എന്നാല്‍, ബെന്യാമിന്‍, സഹോദരന്റെ വീട്ടിലേത്തുകയും വാതില്‍ തുറന്ന ഉടനെ കാര്‍മെന്റെ സഹാദരനെ കുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇവിടേക്ക് എത്തിയ കാര്‍മെനെയും ഇയാള്‍ കുത്തി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ബെന്യാമിന്‍ ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും അതിനകം കാര്‍മെന്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കാര്‍മെന്റെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ബെന്യമിനെ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ കൊല്ലുമെന്ന് ബെന്യാമിന്‍ പറഞ്ഞതായി കാര്‍മെന്റെ മകള്‍ പോലീസിന് മൊഴി നല്‍കി.
51 1 minute read