LATESTWOMENWORLD

പുതുചരിത്രം രചിച്ച കമലാ ഹാരിസ് ആരാണ്?

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കി കമല ഹാരിസ് രചിച്ചത് ഒരു പുതചരിത്രമാണ്.എന്നാല്‍ അതിനൊപ്പം തന്നെ സോഷ്യല്‍മീഡയയില്‍ എറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് ആരാണ് ഈ കമലാ ഹാരിസ് എന്നാണ്.

1964 ഒക്ടോബര്‍ ഇരുപതിനാണ് കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡിലാണ് ഇന്ത്യയില്‍ വേരുള്ള കമലയുടെ ജനനം. ജമൈക്കക്കാരനായ പിതാവ് ഡൊണാള്‍ഡ് ഹാരിസ് സാമ്പത്തിക ശാസ്ത്ര പ്രെഫസറാണ്. തമിഴ്‌നാട്ടുകാരിയായ ശ്യാമള ഗോപാലനാണ് മാതാവ്. അറുപതുകളില്‍ പഠനാവശ്യത്തിനായി അമേരിക്കയിലേക്ക് പോയ ശ്യാമള പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഡൊണാള്‍ഡ് ഹാരിസുമായുള്ള വിവാഹം. സ്തനാര്‍ബുദ ഗവേഷകയായ ശ്യാമള കുറച്ച് വര്‍ഷം മുന്‍പാണ് മരിച്ചത്.കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സില്‍ കാനഡയിലെ ക്യുബെക്കിലെ മോണ്‍ട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി.. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്. സഹോദരി മായ അഭിഭാഷകയാണ്. ഹിലരി ക്ലിന്റന്റെ അഡൈ്വസറായും പ്രവര്‍ത്തിച്ചുവരുന്നു.

ഹോവഡ് സര്‍വകലാശാലയില്‍നിന്നും കലിഫോര്‍ണിയ സര്‍വകലാശാലയുടെ ഹേസ്റ്റിങ്‌സ് കോളജ് ഓഫ് ലോയില്‍നിന്നും പഠിച്ചിറങ്ങിയ കമല, സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തില്‍ ബിരുദം എടുക്കുകയും ചെയ്തു.

1990 ല്‍ കലിഫോര്‍ണിയ സ്റ്റേറ്റ് ബാറില്‍ ചേര്‍ന്ന് തന്റെ കരിയറില്‍ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. 1998ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ഓഫിസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റിന്റെ മാനേജിങ് അറ്റോര്‍ണിയായി അവര്‍ ചുമതലയേറ്റെടുത്തു. 2000 ല്‍ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആന്‍ഡ് നെയ്ബര്‍ഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോര്‍ണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചില്‍ഡ്രന്‍സ് ജസ്റ്റിസ് സ്ഥാപിച്ചത്.പ്രോസിക്യൂട്ടറായ കമല ഹാരിസ് 2004 മുതല്‍ 2011 വരെ സാന്‍ ഫ്രാന്‍സിസ്‌കോ ഡിസ്ഡ്രിക്ട് അറ്റോര്‍ണിയായും 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ചിരുന്നു. 2010 ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയും ആദ്യ വനിതയുമായി അവര്‍.2016 നവംബറിലാണ് കലിഫോര്‍ണിയയില്‍നിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്‍ഡ് ഗവണ്‍മെന്റല്‍ അഫയര്‍ കമ്മിറ്റി, സിലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ജുഡീഷ്യറി ആന്‍ഡ് കമ്മിറ്റി ഓണ്‍ ബജറ്റ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker