WEB MAGAZINEARTICLES

പുരസ്‌കാരത്തിളക്കം സുവർണ്ണ ജൂബിലിയുടെ നിറവിൽ

ബി.ജോസുകുട്ടി

ലച്ചിത്ര മേഖലയിലെ മികച്ച കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും സിനിമകൾക്കും സംസ്ഥാന സർക്കാൻ ഏർപ്പെടുത്തിയ പുരസ്‌കാര വിതരണ പദ്ധതിക്ക് അരനൂറ്റാണ്ട് പിന്നിടുകയാണ്. 1969 ൽ സി.അച്യുത മേനോൻ മുഖ്യമന്ത്രിയായിരിക്കേയാണ് സിനിമാ വ്യവസായത്തിന് കൂടുതൽ പരിഗണനയും അർഹിക്കുന്ന സ്ഥാനവും നൽകാൻ കൂടുതൽ പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ചലച്ചിത്രകലാ കാരന്മാർക്ക് സംസ്ഥാന ബഹുമതി നൽകാനും തീരുമാനമെടുത്തത്. അവാർഡുകൾക്ക് പരിഗണിക്കുന്നതിനായി സിനിമകൾ ക്ഷണിക്കാനും സിനിമകൾ കണ്ട് വിലയിരുത്താനും പത്തംഗ ജൂറി കമ്മറ്റിയെയും ചുമതലപ്പെടുത്തി. സി.ഐ.പരമേശ്വരൻ പിള്ള, കൈനിക്കര പത്മനാഭപിള്ള, പി.കേശവദേവ്, കാമ്പിശ്ശേരി കരുണാകരൻ,  ചിറയ്ക്കൽ ബാലകൃഷ്ണൻ നായർ, കെ.ബാലകൃഷ്ണൻ, മിസ്സിസ്.കെ.എം.മാത്യു, കെ.കൃഷ്ണൻ, വി.അബ്ദുള്ള, എം.ദിവാകരൻ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിക്കു മുമ്പിലാണ് 1969 ൽ റിലീസായ ആകെ മുപ്പത്തിമൂന്നു സിനിമകളിൽ നിന്ന് അനാച്ഛാദനം, ആൽമരം, ജന്മഭൂമി, നേഴ്‌സ്, സൂസി, അടിമകൾ, കടൽപ്പാലം, മൂലധനം, കള്ളിച്ചെല്ലമ്മ, ജ്വാല, നദി, വെള്ളിയാഴ്ച, കൂട്ടുകുടുംബം, കുമാരസംഭവം എന്നീ പതിന്നാലു സിനിമകളാണ് പുരസ്‌കാര പരിഗണനയ്ക്കായി ലഭ്യമായത്. മികച്ച സിനിമയായി തെരഞ്ഞെടുത്തത് പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത കുമാരസംഭവം എന്ന സിനിമയായിരുന്നു. മികച്ച സിനിമയ്ക്കുള്ള മത്സരത്തിന് കുമാരസംഭവം കൂടാതെ കെ.എസ്.സേതുമാധവന്റെ കടൽപ്പാലവും എ.വിൻസെൻറിന്റെ നദിയും പി.ഭാസ്‌കരന്റെ മൂലധനവും ഉണ്ടായിരുന്നു. ജൂറി കമ്മറ്റിയിലെ പത്തുപേരിൽ ആറു പേരും കുമാരസംഭവം മികച്ച സിനിമയായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുമാരസംഭവം മികച്ച സിനിമയായി തെരഞ്ഞെടുത്തത്. എന്നാൽ മികച്ച സംവിധായകനുള്ള അവാർഡിന് തെരഞ്ഞെടുത്തത് നദി സംവിധാനം ചെയ്ത എ.വിൻസെന്റിനെയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം എതിരില്ലാതെ സത്യൻ തെരഞ്ഞെടുക്കപ്പെട്ടു. കടൽപ്പാലം എന്ന സിനിമയിലെ ഇരട്ട വേഷങ്ങളിലെ ഉജ്ജ്വലമായ അഭിനയത്തിന്. മികച്ച നടിക്കുള്ള അവാർഡ് കള്ളിച്ചെല്ലമ്മയിലെ പ്രകടനത്തിന് ഷീലയ്ക്കും ലഭിച്ചു. സഹനടനുള്ള പുരസ്‌കാരം കൂട്ടുകുടുംബം എന്ന സിനിമയിലെ അഭിനയത്തിന് കൊട്ടാരക്കര ശ്രീധരൻ നായർക്കും സഹനടിക്കുള്ള പുരസ്‌കാരം അടൂർ ഭവാനിക്കും (കള്ളിച്ചെല്ലമ്മ) ലഭിച്ചു. ബാലതാരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ നേടിയത് മാസ്റ്റർ പ്രമോദും ബേബി സുമതിയുമാണ്. നദിയിലെ അഭിനയത്തിന്. കടൽപ്പാലത്തിനു വേണ്ടി  തിരക്കഥയ്ക്കും സംഭാഷണവുമെഴുതിയ കെ.ടി.മുഹമ്മദ് മികച്ച രചയിതാവിനുള്ള ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കഥാകൃത്തായി തോപ്പിൽ ഭാസിയും (മൂലധനം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുത്തത് അശോക് കുമാറിനെയാണ്. ജന്മഭൂമി എന്ന സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചതിന്.  മികച്ച ഗാനരചയിതാവായി വയലാർ രാമവർമ്മയും സംഗീത സംവിധായകനായി ജി.ദേവരാജനും ഗായകരായി യേശുദാസും പി.ലീലയും (വിവിധ സിനിമകൾ) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സിനിമയ്ക്കും കലാസംവിധാനത്തിനും ചിത്ര സംയോജനത്തിനും പിറ്റേ വർഷം മുതലാണ് ഏർപ്പെടുത്തിയത്. അങ്ങനെ 1970 ജനുവരിയിൽ സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ വർണ്ണശബളമായ ഒരു ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടു.

    1970 ലെ മികച്ച സിനിമയായി തെരഞ്ഞെടുത്തത് പി.എൻ.മേനോന്റെ ഓളവും തീരവും ആയിരുന്നു. സംവിധായകനായി കെ.എസ്.സേതുമാധവനെയും ( അരനാഴികനേരം)തെരഞ്ഞെടുത്തു. രണ്ടാമത്ത സിനിമയായി പ്രിയയും. മികച്ച നടനായി കൊട്ടാരക്കരയും (അരനാഴികനേരം) നടിയായി ശാരദയും (ത്രിവേണി, താര) തെരഞ്ഞെടുക്കപ്പെട്ടു. 1971 ൽ ശരശയ്യയും രണ്ടാമത്തെ സിനിമയായി സിന്ദൂരച്ചെപ്പും സംവിധായകനായി കെ.എസ്.സേതുമാധവനും നടനും നടിയുമായി സത്യനും ഷീലയും തെരഞ്ഞെടുക്കപ്പെട്ടു.

തുടർന്നുള്ള വർഷങ്ങളിലെ മികച്ച സിനിമ, സംവിധായകൻ, നടൻ, നടി. യഥാക്രമത്തിൽ.

1972

പണി തീരാത്ത വീട്.

കെ.എസ്.സേതുമാധവൻ. തിക്കുറിശ്ശി. ജയഭാരതി.

1973

നിർമ്മാല്യം. എം.ടി. വാസുദേവൻ നായർ.  പി.ജെ.ആന്റണി. ജയഭാരതി.

Inline

1974

ഉത്തരായനം. ജി.അരവിന്ദൻ, അടൂർ ഭാസി, ലക്ഷ്മി.

1975

സ്വപ്നാടനം, പി.എ.ബക്കർ, സുധീർ, റാണിചന്ദ്ര

1976

മണിമുഴക്കം, രാജീവ് നാഥ്, എം.ജി.സോമൻ, ഷീല

1977

കൊടിയേറ്റം. അടൂർ ഗോപാലകൃഷ്ണൻ. ഭരത്‌ഗോപി, ശാന്തകുമാരി.

1978

അശ്വത്ഥാമാവ്, ബന്ധനം (രണ്ടെണ്ണം മികച്ച സിനിമകളായി തെരഞ്ഞെടുക്കപ്പെട്ടു. കെ.ആർ.മോഹനൻ.  സുകുമാരൻ, ശോഭ

1979

എസ്തപ്പാൻ. ജി.അരവിന്ദൻ, അടൂർ ഭാസി, ശ്രീവിദ്യ

1980

ഓപ്പോൾ. കെ.എസ്.സേതുമാധവൻ. അച്ചൻകുഞ്ഞ്, പൂർണിമാ ജയറാം.

1981

എലിപ്പത്തായം. ജി.അരവിന്ദൻ. നെടുമുടി വേണു, ജലജ

1982

മർമ്മരം. ഭരതൻ. ഭരത് ഗോപി. മാധവി

1983

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്. ഫാസിൽ. ഭരത് ഗോപി. ശ്രീവിദ്യ

1984

മുഖാമുഖം. അടൂർ ഗോപാലകൃഷ്ണൻ. മമ്മൂട്ടി. സീമ

1985

ചിദംബരം. ജി.അരവിന്ദൻ. ഭരത് ഗോപി. സീമ

1986

ഒരിടത്ത്. ജി.അരവിന്ദൻ. മോഹൻലാൽ. ശാരി.

1987

പുരുഷാർത്ഥം. അടൂർ ഗോപാലകൃഷ്ണൻ. നെടുമുടി വേണു. സുഹാസിനി.

1988

ഒരേ തൂവൽപ്പക്ഷികൾ. കെ.പി.കുമാരൻ.  പ്രേംജി, അഞ്ജു.

1989

വടക്കുനോക്കിയന്ത്രം. ഐ.വി.ശശി. മമ്മൂട്ടി. ഉർവ്വശി.

1990

വാസ്തുഹാരാ. ജി.അരവിന്ദൻ. തിലകൻ. ഉർവ്വശി.

1991

കടവ്. കമൽ, മോഹൻലാൽ, ഉർവ്വശി.

1992

ദൈവത്തിന്റെ വികൃതികൾ. ഹരിഹരൻ, മുരളി, ശ്രീവിദ്യ

1993

വിധേയൻ. അടൂർ ഗോപാലകൃഷ്ണൻ. മമ്മൂട്ടി, ശോഭന

1994

പരിണയം. ഷാജി എൻ.കരുൺ. തിലകൻ, ശാന്തികൃഷ്ണ.

1995

കഴകം. അടൂർ ഗോപാലകൃഷ്ണൻ, മോഹൻലാൽ, ഉർവ്വശി.

1996

ഈ വർഷം മികച്ച സിനിമയില്ല. രണ്ടാമത്തെ സിനിമ കാണാക്കിനാവ്. ജയരാജ്. മുരളി, മഞ്ജു വാര്യർ

1997

ഭൂതക്കണ്ണാടി. ടി.വി.ചന്ദ്രൻ. സുരേഷ് ഗോപി, ജോമോൾ

1998

അഗ്‌നിസാക്ഷി.  ശ്യാമപ്രസാദ്. മുരളി, രജത് കപൂർ (മികച്ച രണ്ടു നടന്മാർ) സംഗീത.

1999

കരുണം. ഷാജി എൻ.കരുൺ, മോഹൻലാൽ, സംയുക്താവർമ്മ

2000

സായാഹ്നം. എം.ടി.വാസുദേവൻ നായർ, ഓ. മാധവൻ, സംയുക്താ വർമ്മ

2001

ശേഷം. ടി.വി.ചന്ദ്രൻ, മുരളി, സുഹാസിനി.

2002

ഭവം. സതീഷ് മേനോൻ. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, നവ്യാ നായർ.

2003

മാർഗം. സിബി മലയിൽ, നെടുമുടി വേണു, മീരാ ജാസ്മിൻ

2004

അകലെ. ടി.വി.ചന്ദ്രൻ, മമ്മൂട്ടി, ഗീതു മോഹൻദാസ്

2005

തന്മാത്ര. ബ്ലെസി, മോഹൻലാൽ, നവ്യാ നായർ.

2006

ദൃഷ്ടാന്തം. ലെനിൻ രാജേന്ദ്രൻ, പൃഥിരാജ്, ഉർവ്വശി.

2007

അടയാളങ്ങൾ. എം.ജി.ശശി, മോഹൻലാൽ, മീരാ ജാസ്മിൻ

2008

ഒരു പെണ്ണും രണ്ടാണും. അടൂർ ഗോപാലകൃഷ്ണൻ,  ലാൽ, പ്രിയങ്ക

2009

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. രഞ്ജിത്. മമ്മൂട്ടി, ശ്വേതാ മേനോൻ

2010

ആദാമിന്റെ മകൻ അബു. ശ്യാമപ്രസാദ്, സലിംകുമാർ, കാവ്യാ മാധവൻ.

2011

ഇന്ത്യൻ റുപ്പി. രഞ്ജിത്, സുരാജ് വെഞ്ഞാറമ്മൂട്, റീമാ കല്ലിങ്കൽ

2012

സെല്ലുലോയ്ഡ്. ലാൽ ജോസ്, പൃഥ്വിരാജ്, റീമാ കല്ലിങ്കൽ

2013

ക്രൈം നമ്പർ 69. ശ്യാമപ്രസാദ്, ലാൽ, ഫഹദ് ഫാസിൽ(രണ്ടു നടന്മാർ) ആൻ അഗസ്റ്റിൻ.

2014

ഒറ്റാൽ. സനൽകുമാർ ശശിധരൻ, നിവിൻ പോളി, സുദേവ് നായർ (രണ്ടു നടന്മാർ) നസ്‌റിയ

2015

ഒഴിവു ദിവസത്തെ കളി. മാർട്ടിൻ പ്രക്കാട്ട്, ദുൽഖർ സൽമാൻ, പാർവ്വതി.

2016

മാൻഹോൾ. വിധു വിൻസെന്റ്, വിനായകൻ, രജീഷവിജയൻ.

2017

ഒറ്റമുറി വെളിച്ചം. ലിജോ ജോസ് പല്ലിശ്ശേരി. ഇന്ദ്രൻസ്, പാർവ്വതി.

2018

കാന്തൻ ദി ലവർ ഓഫ് കളർ. ശ്യാമപ്രസാദ്, ജയസൂര്യ, സൗബീൻ ഷാഹിർ (രണ്ടു നടന്മാർ) നിമിഷ സ ജയൻ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker