KERALALATEST

പുരാവസ്തു തട്ടിപ്പ് : നിലവിൽ അന്വേഷിക്കുന്നത് മോൻസണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി

മോൻസണിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസൺ വ്യാജ ഡോക്ടർ ആണോയെന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.

പണമിടപാട് വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോൻസണെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്ന് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകുമ്പോൾ കസ്റ്റഡി അപേക്ഷ കൂടി നൽകും.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. മോൻസണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചിരുന്നു. പരാതിക്കാർ നൽകിയ ഫോൺരേഖ മോൻസണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാൻ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker