നിലപാടുകള്‍കൊണ്ട് ബോളിവുഡിലെ ശക്തയായ നടിയായാണ് കങ്കണ റണാവത്ത് അറിയപ്പെടുന്നത്. മൂര്‍ച്ചയുള്ള മറുപടികളിലൂടെ ഏവരുടെയും വായടപ്പിക്കുന്നു നടി. പ്രണയത്തിന്റെ പേരില്‍ കങ്കണയും നിരവധി തവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കങ്കണ റണാവത്തിന് വളരെയധികം ആരാധകരുണ്ട്, പക്ഷേ ഇപ്പോഴും തന്റെ വിവാഹം നീണ്ടുപോകുന്നതായി താരം പറയുന്നു.അതിനുപിന്നില്‍ ഒരു കാരണമുണ്ടെന്നും കങ്കണ പറയുകയാണ്.
പുരുഷന്മാരെ തല്ലുന്നയാളാണ് താനെന്ന് അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്ന് നടി കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന്‍ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറയുന്നു.
സുശാന്ത് സിങ് രാജ്പുത്ത് മരിച്ച ശേഷം സ്വജനപക്ഷപാതം ബോളിവുഡിലെ നിരവധി പേരുടെ ജീവനെടുത്തിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നടി കൂടിയാണ് കങ്കണ റണൗട്ട്.
മോഡലിങില്‍ നിന്നുമാണ് കങ്കണ അഭിനയത്തിലേക്ക് എത്തിയത്. ആദ്യ സിനിമ ഗ്യാങ്സ്റ്ററായിരുന്നു. ആദ്യ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം കങ്കണ കരസ്ഥമാക്കി.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കങ്കണയുടെ സിനിമ. തമിഴിന് പുറമെ വിവിധ ഭാഷകളില്‍ സിനിമ റിലീസിനെത്തുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു