BREAKINGENTERTAINMENT

‘പുഷ്പ 2’ ട്രെയിലറിന് മുമ്പ് നിങ്ങളിത് കാണണം! ഓര്‍മ്മ ചിത്രങ്ങളും കുറിപ്പുമായി രശ്മിക മന്ദാന

ഈ വര്‍ഷം ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2 ദ റൂള്‍’ തിയേറ്ററുകളില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളില്‍ പുഷ്പരാജ് കൊടുങ്കാറ്റായ് ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നത്. അതിനൊരു കര്‍ട്ടന്‍ റൈസറായെത്തുന്ന ട്രെയിലര്‍ ഈ മാസം 17 ന് വൈകിട്ട് 6.03 നാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇപ്പോഴിതാ ‘പുഷ്പ 1’ സമയത്തെ തന്റെ ഓര്‍മ്മചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നായിക രശ്മിക മന്ദാന.
‘പുഷ്പ 2ന്റെ ട്രെയിലര്‍ ഉടന്‍ വരാനിരിക്കുകയാണ്, അതിനാല്‍ ഞാന്‍ പുഷ്പ 1-ല്‍ നിന്നുള്ള എന്റെ എല്ലാ ഓര്‍മ്മകളിലേക്കും ഒന്ന് തിരിഞ്ഞുനോക്കുകയാണ്, ഞാന്‍ നിങ്ങളുമായി ഇതൊന്നും പങ്കിട്ടിട്ടില്ലെന്ന് മനസ്സിലാക്കിയതിനാലാണത്. ഈ ചിത്രങ്ങളില്‍ ആദ്യത്തേത്ത് നിങ്ങള്‍ക്കുള്ള ശ്രീവല്ലിയുടെ സ്‌നേഹമാണ്. പുഷ്പയും ശ്രീവല്ലിയും റഷ്യയില്‍ എത്തിയപ്പോഴുള്ളതാണ് രണ്ടാമത്തേത്. പുഷ്പ ദ റൈസിന്റേയും പുഷ്പ ദ റൂളിന്റേയും ബ്രെയിനായ ജീനിയസ് സുകുമാര്‍ സാറിനോടൊപ്പമുള്ള ചിത്രമാണ് മൂന്നാമത്തേത്. പുഷ്പ ഗ്യാങ്ങിനോടൊപ്പം എന്റെ കൈയ്യില്‍ ആകെയുള്ള ചിത്രമാണീ നാലാമത്തേത്. ശ്രീവല്ലിയുടെ ഫസ്റ്റ് ലുക്ക് ടെസ്റ്റാണ് അഞ്ചാമത്തേത്. സാമി ഗാനത്തിലെ എന്റെ പെണ്‍കുട്ടികളോടൊപ്പമുള്ളതാണ് ആറാമത്തേത്.
എന്റെ ദൈവമേ എന്തൊരു ഓളമായിരുന്നു സാമി, ശ്രീവല്ലിയുടെ മുടിയും മേക്കപ്പും വസ്ത്രങ്ങളും അവരുടെ സ്വന്തം ഫാഷന്‍ ലൈനാണ്, ശ്രീവല്ലിയ്ക്ക് വ്യത്യസ്തമായ കണ്ണുകള്‍ വേണോ വേണ്ടയോ എന്ന് നോക്കിയപ്പോള്‍.. അവസാനം ഞങ്ങള്‍ കറുത്ത ലെന്‍സ് ഉപയോഗിക്കാതെ എന്റെ സ്വാഭാവിക ഐ കളറില്‍ ഉറപ്പിക്കുകയായിരുന്നു, അതാണ് എട്ടാമത്തെ ചിത്രം. ഞങ്ങള്‍ സൃഷ്ടിച്ചതില്‍ ഞങ്ങള്‍ വളരെ സന്തോഷചിത്തരായുള്ളതാണ് ഒമ്പതാമത്തെ ചിത്രം. തിരുപ്പതിയിലേക്ക് പോയി കഥാപാത്രത്തിനായി ഗവേഷണം നടത്തിയതാണ് പത്താമത്തെ ചിത്രം, ശ്രീവല്ലി ഇവിടെ തുടങ്ങി, ശ്രീവല്ലി യഥാര്‍ത്ഥത്തില്‍ തിരുപ്പതിയിലാണ് ആരംഭിച്ചത്! പുഷ്പ 2ന് മുമ്പ് നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷത്തിനായാണിത്’, രശ്മിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ പത്ത് ഓര്‍മ്മ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ച് കുറിച്ചു.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്.ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

Related Articles

Back to top button