അന്തരീക്ഷം ഇങ്ങനെ തണുത്തുറഞ്ഞു നില്ക്കുമ്പോള് പുതപ്പിനടിയില്‍ നിന്ന് തലപ്പുറത്തേക്കിട്ട് ഒരു ചൂടുചായ ഊതി കൂടിക്കാന്നതിന് പറ്റി ഒന്ന് ചിന്തിക്കു.എന്ത് രസമാണ് അല്ലെ..ആ ചായയ്ക്ക് ഒപ്പം നമ്മുടെ വീട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട പൂച്ചക്കുട്ടിയും കൂടി ഉണ്ടെങ്കിലോ…എങ്കില്‍ ഇപ്പോള്‍ തന്നെ റിയോ ഡി ജനീറോയിലെ ഗാറ്റോ കഫേയിലേക്ക് പൊയ്ക്കൊള്ളു.. ഇപ്പോള്‍ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇവിടേക്ക്. വെറും കോഫി മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ഓമനിക്കാന്‍ ഒരു പൂച്ചയെയും കിട്ടും എന്നതാണ്.
പൂച്ചയുടെ ചിത്രങ്ങള്‍ മുകളില്‍ ഒരുക്കിയ ലാറ്റേസും കോഫിയും ഒപ്പം പൂച്ചയുടെ കൈ അടയാളങ്ങളുടെ ആകൃതിയിലുള്ള ബിസ്കറ്റുകളുമാണ് ഈ കഫേയിലെ പ്രധാന വിഭവങ്ങള്‍. ഇതിനെല്ലാമൊപ്പം കാലില്‍ ഉരുമ്മി നടക്കാനും മടിയില്‍ വയ്ക്കാനും എല്ലാം റെഡിയായി പൂച്ചപ്പടയും.
1998 ല്‍ തായ്വാനിലാണ് ഈ കഫേയുടെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗാറ്റോ കഫേ റിയോ ഡി ജനീറോയില്‍ തുറന്നത്. ഉപേക്ഷിക്കപ്പെട്ട പൂച്ചകള്‍ക്ക് സംരക്ഷണം നല്‍കാനും അവയെ ദത്തെടുക്കലിന് നല്‍കാനും ലക്ഷ്യമിട്ട് ബങ്കര്‍ വിസ്കേഴ്സ് എന്ന സംഘടനയാണ് ഈ കഫേയ്ക്ക് രൂപം നല്‍കിയത്.
2019 ല്‍ ബ്രസീലില്‍ മാത്രം 78 മില്യണ്‍ ഓമനമൃഗങ്ങള്‍, പ്രത്യേകിച്ചും പൂച്ചകളും പട്ടികളും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടിരുന്നതായാണ് കണക്കുകള്‍. ഉടമസ്ഥര്‍ മരിച്ചുപോയവര്‍ മാത്രമല്ല ഇതിലുള്ളത്, അവര്‍ തെരുവില്‍ ഉപേക്ഷിച്ചുകളഞ്ഞ മൃഗങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇവരെ സുരക്ഷിതമായ കൈകളില്‍ എത്തിക്കാനും സംരക്ഷിക്കാനുമാണ് കഫേയുടെ ലക്ഷ്യം.