WEB MAGAZINEPOEM

പൂച്ച (കവിത )

ചാരക്കുഴിയിലെ പൂച്ച
കഴിഞ്ഞ ജന്മത്തില്‍
അഘോരിയായിരുന്നു
ചൂടിലും തണുപ്പിലും
ചാരം തന്നെ ഭൂഷണം .
സദാ നേരം കണ്ണടച്ച് ധ്യാനിച്ചു
മ്യാവൂ എന്ന ഏകമന്ത്രം ഉരുവിട്ടു
ആളി കത്തുത്ത അടുപ്പ്
ഉറക്കം കെടുത്തിയില്ല
തിളച്ചു തെറിച്ച വെള്ളം
പൊള്ളിക്കുമെന്ന് ഭയന്നില്ല
അതൊക്കെ
ആപേക്ഷികവും
നിരര്‍ത്ഥകവുമാണെന്ന്
പൂച്ചക്ക് അറിയാമായിരുന്നു.
പൂച്ചസന്യാസി എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവായ
പൂച്ചയെ ഗുരുവായി ധ്യാനിച്ചാണ് .
ഞാന്‍
ചാരുകസേരയില്‍ വേര് പിടിപിടിച്ചത്‌

മഞ്ജു ഉണ്ണികൃഷ്ണന്‍

Related Articles

Back to top button