BREAKING NEWSKERALA

പൂജിക്കാത്തവരെ ചുട്ടുകൊല്ലും, പറത്തിക്കളയും; നേതൃത്വത്തെ വിമര്‍ശിച്ച് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമല്ലെന്നു വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍. ബിജെപി പുനഃസംഘടനയിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രന്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പദവി പ്രശ്‌നമല്ലെന്നും പദവി അല്ല, ജന പിന്തുണയാണ് പ്രധാനമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുരാണ കഥ ഉദ്ധരിച്ചു കൊണ്ടാണ് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തിന് നിലപാട് അറിയിച്ചിരിക്കുന്നത്. പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്ന് പറഞ്ഞ ഹിരണ്യ കശിപുവിന്റെ അവസ്ഥ ഓര്‍മിപ്പിച്ച് കൊണ്ടാണ് പോസ്റ്റ്. ഹിരണ്യ കാശിപു ഭീഷണിപ്പെടുത്തിയിട്ടും പ്രഹ്ലാദന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. ദേശീയ നിരവാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിമര്‍ശനാത്മക പോസ്റ്റ് ഇട്ടിരിക്കുന്നത്.
കേരളത്തില്‍ നിന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയിലേക്ക് എത്തിയ ആദ്യ മലയാളി വനിതയാണ് ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാന നേതൃത്വവുമായി അകള്‍ച്ചയിലാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്ന ശോഭയുടെ നടപടിയെ ദേശീയസംസ്ഥാന നേതൃത്വങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പാര്‍ട്ടിയില്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചു വരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രനെതിരെ എന്ത് നടപടി കൈക്കൊള്ളുമെന്ന് കണ്ടറിയണം. പാര്‍ട്ടിയെ വിമര്‍ശിച്ച് പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീറിനെയും വയനാട് സുല്‍ത്താന്‍ബത്തേരി മുന്‍ മണ്ഡലം പ്രസിഡന്റിനെയും ബിജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker