BREAKING NEWSKERALA

പൂഞ്ഞാര്‍ ആശാന്‍ അടിതെറ്റിവീണു, ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ ഫ്‌ലെക്‌സ്

പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 11,404 വോട്ടിനാണ് വിജയിച്ചത്. മുസ്ലിം സമുദായത്തിലെ ഒരുവിഭാഗത്തെ പരസ്യമായി വെല്ലുവിളിച്ച് പി സി ജോര്‍ജ് പ്രചാരണവേളയില്‍ വിവാദം സൃ്ഷ്ടിച്ചിരുന്നു. ആ വിഭാഗത്തിന്റെ വോട്ടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട് ഇപ്പോള്‍ പരാജയം രുചിച്ചിരിക്കുകയാണ് അദ്ദേഹം. ജോര്‍ജിന്റെ പരാജയം ഉറപ്പായതോടെ ഈരാറ്റുപേട്ടയില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ലെക്‌സ് ഉയര്‍ന്നു എന്നതും അദ്ദേഹത്തോടുള്ള എതിര്‍പ്പ് എത്രയുണ്ടെന്നതിന് തെളിവാണ്.
15ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗം. 1.50 വരെയുള്ള വിവരമനുസരിച്ച് 98 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. നേമത്ത് കുമ്മനം രാജശേഖരനെ പിന്തള്ളി വി.ശിവന്‍കുട്ടി മുന്നിലാണ്. തൃശൂരില്‍ സുരേഷ് ഗോപി ഒരുഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പന്‍ കുതിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. ആദ്യഘട്ടത്തില്‍ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരില്‍ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.
അതേസമ!യം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളില്‍ എല്ലാം എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ത്രികോണ മല്‍സരം കാഴ്ച വച്ച ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ ലീ!ഡ് ചെയ്യുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker