BREAKING NEWSKERALA

പൂര ലഹരിയില്‍ തൃശൂര്‍: ഇലഞ്ഞിത്തറ മേളം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ പ്രധാന സവിശേഷതകളിലൊന്നായ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. മേളപ്രമാണി പെരുവനം കുട്ടന്‍മാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടില്‍ വാദ്യകലാകാരന്‍മാര്‍ അണിനിരന്നു. പെരുവനത്തിന്റെ ചെണ്ടയില്‍ ആദ്യ കോല്‍ വീണപ്പോള്‍ ചുറ്റിലുമുള്ള നടവഴിയില്‍ മേളപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വൈകുന്നേരം അഞ്ചിന് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം ആരംഭിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേ ഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളുമ്പോള്‍ ഗോപുരത്തിന് മുന്നില്‍ തിരുവമ്പാടി ഭഗവതി എത്തും.
വൈകുന്നേരം ഏകദേശം അഞ്ചര മണിയോടെ ജനലക്ഷങ്ങളെ ആവേശത്തില്‍ ആറാടിച്ച ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും നടക്കും. വൈകുന്നേരം ഏഴുമണിയോടെ കുടമാറ്റം പൂര്‍ത്തിയാക്കി ഭഗവതിമാര്‍ തിരിച്ചുപോകും. നാളെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ തൃശൂര്‍ പൂരത്തിന്റെ അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വെടിക്കെട്ട് ആരംഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലി പിരിയലും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker