LATESTKERALA

പൂഞ്ഞാര്‍ ആശാന്‍ ആനയുടെ കൊമ്പില്‍ പിടിച്ചാല്‍ ആര്‍ക്കാ കുഴപ്പം?

കൊച്ചി: ആനയുടെ കൊമ്പില്‍ പിടിച്ച മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഫെയ്‌സ്ബുക് പേജില്‍ എത്തിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റിനു താഴെ പി.സി.ജോര്‍ജ് ആരാധകരുടെ കമന്റുകളാണ് ഇതിനെ മുന്‍നിരയിലേക്ക് എത്തിച്ചത്.
വിനായക ചതുര്‍ഥി മഹോത്സവത്തോടനുബന്ധിച്ച് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് ജോര്‍ജ്, ആനയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം െകാമ്പില്‍ പിടിച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനയുടെ കൊമ്പില്‍ പിടിക്കാന്‍ ഒന്നാം പാപ്പാന് മാത്രമാണ് അവകാശമുള്ളത് എന്ന കാര്യം ചൂണ്ടിക്കാട്ടി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേജില്‍ ആവശ്യം ഉയര്‍ന്നത്.
ആവശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് ‘പൂഞ്ഞാര്‍ ആശാന്‍ പി.സി.ജോര്‍ജ്’ എന്ന പേജില്‍ വന്ന മറുപടി ഇങ്ങനെ. ‘മിസ്റ്റര്‍ പി.കെ.വെങ്കിടാചലം, നീ സായിപ്പിനെയും മദാമ്മയെയും പറ്റിച്ചു ജീവിക്കുന്ന പണിയുമായി പിസിയുടെ അടുത്തോട്ടു വരേണ്ട. പത്ത് മുപ്പത് ആനയുള്ള പ്ലാന്തോട്ടത്തില്‍ തറവാട്ടില്‍ പിറന്ന ആണൊരുത്തന്‍ തന്നെയാ ജോര്‍ജ്…’– ഇതായിരുന്നു മറുപടി.
വിഷയത്തെ കുറിച്ച് ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: ‘ആനക്കാരന്റെയും തിരുമേനിമാരുടെയും അനുവാദത്തോടു കൂടിയാണ് ആനയ്ക്ക് ഭക്ഷണം കൊടുത്തത്. എനിക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അവരും തീറ്റ കൊടുത്തു. ഏതോ വട്ടന്‍മാരാകും ഇതിനൊക്കെ കേസെടുക്കാന്‍ പറയുന്നത്. ഇതൊക്കെ അവന്‍മാരു പേരെടുക്കാന്‍ പറയുന്നതല്ലേ. പോകാന്‍ പറ..’

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker