പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രിംകോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ഭീമഹർജി. ആക്ടിവിസ്റ്റുകൾ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയച്ചു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോൺ ചോർത്തിയെന്ന വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യമുണ്ട്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോൺ ചോർത്തിയത് ആരെന്ന് കണ്ടെത്തണം. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് വിവരങ്ങൾ ആരായണമെന്നും അരുണ റോയ്, അഞ്ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു.