ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസാക്കുന്നു. നിയമഭേദഗതി ഉടന്‍ ദേശീയ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിലവില്‍ 18 വയസാണ് വിവാഹപ്രായം. ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസാക്കാനുമാണ് തീരുമാനം. പുതിയ നീക്കം ഇറാഖിനെ പിന്നോട്ടടിക്കുമെന്ന് മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പറഞ്ഞു. പെണ്‍കുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയമഭേദഗതി ബാധിക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
നിലവില്‍ ഇറാഖില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. ഭേദഗതി നടപ്പായി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസും ആണ്‍കുട്ടികളുടേത് 15 വയസും ആകും. കുടുംബകാര്യങ്ങള്‍ സംസാരിച്ച് തീരുമാനമെടുക്കാന്‍ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരന്‍മാര്‍ക്ക് സമീപിക്കാം എന്നും ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
77 Less than a minute