കൊച്ചി: പെരുമ്പാവൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി ഷംസുദീനാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പെരുമ്പാവൂര്‍ ബെവ്‌കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. മദ്യപാനത്തിനിടയില്‍ മൂന്നംഗ സംഘത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് തര്‍ക്കത്തിനിടയില്‍ ഷംസുദീനെ മരക്കഷണം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഷംസുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരണം സംഭവിക്കുയായിരുന്നു
56 Less than a minute