LATESTFOOTBALLSPORTS

പെറുവിന് ആദ്യ ജയം, വെനിസ്വേലയക്ക് സമനില

റിയോഡിജനീറോ : കോപ അമേരിക്ക 2021 ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ബിയില്‍ പെറുവിന് ആദ്യ ജയം. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ കരുത്തരായ വെനിസ്വേലയെ സമനിലയില്‍ പിിടിച്ചു നിര്‍ത്തി.
ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡ് ഹെര്‍ണാണ്ടസാണ് വെനിസ്വേലയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന്‍ ഇക്വഡോറിനായി. 39ാം മിനുറ്റില്‍ ആദ്യ ഗോള്‍. അയര്‍ട്ടണ്‍ പ്രെസിയാഡോയാണ് ഇക്വഡോറിനെ മുന്നിലെത്തിച്ചത്. അര്‍ബൊലെഡയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുറ്റ് പിന്നിട്ടപ്പോള്‍ എഡണ്‍ കാസ്റ്റിലോ വെനിസ്വേലയെ ഒപ്പമെത്തിച്ചു.
എന്നാല്‍ 71ാം മിനുറ്റില്‍ വീണ്ടും ഇക്വഡോര്‍ ലീഡ് നേടി. ഗോണ്‍സാലോ പ്ലാറ്റയുടെ ഒറ്റയാള്‍ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. വിജയം ഉറപ്പിച്ച ഇക്വഡോറിന് ഇന്‍ജുറി ടൈമില്‍ അടി തെറ്റി. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് കാസ്റ്റിലോയുടെ ലോങ് പാസ്. ബോക്‌സിനുള്ളിലെത്തിയ ഹെര്‍ണാണ്ടസ് അനായാസം ഹെഡ് ചെയ്ത് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു കരുത്തരായ കൊളംബിയയെ കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. സെര്‍ജിയൊ പെനയാണ് പെറുവിന്റെ സ്‌കോറര്‍. കൊളംബിയന്‍ താരം യെറി മിനയുടെ ഓണ്‍ ഗോളാണ് വിജയം സമ്മാനിച്ചത്. മിഗുവേല്‍ ബോറയാണ് കൊളംബിയയുടെ ഏക ഗോള്‍ നേടിയത്.
തോല്‍വി വഴങ്ങിയെങ്കിലും കൊളംബിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം (നാല് പോയിന്റ്) നിലനിര്‍ത്തി. പെറുവാണ് മുന്നാമത്. വെനിസ്വേല നാലാമതും. (മൂന്നു പോയിന്റ്) കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ബ്രസീലാണ് (ആറ് പോയിന്റ്) ഗ്രൂപ്പില്‍ മുന്നില്‍. ഒരു പോയിന്റുമായി ഇക്വഡോറാണ് അ്‌വസാന സ്ഥാനത്ത്. ഗ്രൂപ്പ് എയില്‍ നാല് പോയിന്റോടെ അര്‍ജന്റീനയും ചിലിയും ഒന്നും രണ്ടും സ്ഥാനത്തും , മുന്നു പോയിന്റുമായി പരാഗ്വെ മൂന്നാമതും. ഉറുഗ്വെയും ബൊളീവയയും നാലും അഞ്ചും സ്ഥാനങ്ങളിലും നില്‍ക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker