BREAKINGINTERNATIONAL

പേജര്‍ സ്‌ഫോടനം; റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട്

ന്യൂഡല്‍ഹി: ലെബനനിലെ പേജര്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന മലയാളിയായ റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ച് നോര്‍വേ പോലീസ്. അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. കാണാനില്ലെന്ന റിന്‍സണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വെളിപ്പെടുത്തലിലാണ് സെര്‍ച്ച് വാറണ്ടെന്നാണ് വിവരം.
ലെബനനില്‍ പേജര്‍ സ്‌ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോര്‍വീജിയന്‍ പൗരനായ മാനന്തവാടി സ്വദേശി റിന്‍സണ്‍ നോര്‍വേയിലെ ഓസോയില്‍ നിന്ന് അമേരിക്കയിലേക്ക് പോയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടികാട്ടിയാണ് റിന്‍സന്‍ ബോസ്റ്റണിലേക്ക് പോയത്. എന്നാല്‍ പിന്നീട് റിന്‍സന്‍ അപ്രത്യക്ഷനാകുകയായിരുന്നുവെന്ന് നോര്‍വയില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വെ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
സ്‌ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ ‘നോര്‍ട്ട ഗ്ലോബലാ’ണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കമ്പനി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബള്‍ഗേറിയന്‍ സ്റ്റേറ്റ് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോര്‍വേ വിഷയം ?ഗൗരവകരമായി കണ്ട് നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് വിവരം.

Related Articles

Back to top button